ദേശീയ രക്തദാന ദിനത്തിൽ രക്തം ദാനം ചെയ്യാനായി എത്തിയത് ഒട്ടനവധി ആളുകളായിരുന്നു…രക്തദാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ട് സഹജീവികളുടെ ജീവൻ രക്ഷിക്കാൻ തന്റെ അൽപ്പ നേരം മാറ്റി വെച്ച് വന്ന ഒത്തിരി സുമനസ്സുകൾ. 🥰

ദേശീയ രക്തദാന ദിനത്തിൽ കല്ലാച്ചി എം ഇ ടി ആർട്സ് ആൻഡ് സയൻസ് കോളേജും ബ്ലഡ് ഡോണേഴ്സ് കേരള കോഴിക്കോട് വടകര യുടെയും കോടിയേരി മലബാർ കാൻസർ സെൻ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി.♥

ഒട്ടനവധി ആളുകളുടെ പിന്തുണയാൽ ക്യാമ്പ് നല്ല രീതിയിൽ തന്നെ നടന്നു. ക്യാമ്പിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരോടുള്ള നന്ദി വാക്കുകളിൽ ഒതുങ്ങുന്നതല്ല. എന്നിരുന്നാലും ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു…💐

❤ BLOOD DONORS KERALA ❤
♥ KOZHIKODE -VATAKARA♥